Wednesday, October 26, 2011

         ഡ്രീം
--------------------------


"എന്‍റെ സ്വപ്നങ്ങളില്‍ ഇന്നവനില്ല .....


ഇന്നവന്‍ എന്‍ സ്വപ്നങ്ങളില്ലില്ല..


സ്വപ്നങ്ങളില്‍ അവനിന്നില്ല  എന്‍ .....


സ്വപ്നങ്ങളില്‍ ‍ഓര്‍മകളില്‍ ഡയറിക്കുറിപ്പുകളില്‍ പോലും


അവന്‍ വരുന്നില്ല കാരണം ഞാന്‍ ഒന്നുറങ്ങിയിട്ട്  കാലമെത്രയായി .."



Wednesday, May 18, 2011

അദ്ധ്യാപക ശാക്തീകരണ പരിപാടി

സത്യത്തില്‍ അദ്ധ്യാപകന്‍ ഒന്ന് റസ്റ്റ്‌ എടുക്കുന്നതു  മധ്യവേനലവധിക്കാലത്താന്....  
സമയത്തേക്ക് ഒരുപാട് പണികള്‍ നേരത്തെ തന്നെ ബുക്ക്‌
ചെയ്തിരുന്നു എടുക്കാന്‍.... ഇനിയും തീരാത്ത വീടുപണി , പയര്‍ കൃഷി ,
കിണറു വൃത്തിയാക്കല്‍ അങ്ങനെയങ്ങനെ.....
അങ്ങനെ എല്ലാത്തിനും പണിക്കാരെ ഏര്‍പ്പാടാക്കി.... അവര് വരാം എന്ന് പറഞ്ഞ
ദിവസത്തിന്‍റെ തലേന്ന്‌ എനിക്കൊരു ഫോണ്‍ കാള്‍.....  
ഹെട്മാസ്റെരായിരുന്നു ഫോണിന്‍റെ അങ്ങേത്തലക്കല്‍...മാഷേ  നാളെയാണ്  അദ്ധ്യാപക ശാക്തീകരണ പരിപാടി...
 
ഇത്രയും പറഞ്ഞത് കേട്ട  ഓര്‍മ എനിക്കുണ്ട്‌...പിന്നെ എന്‍റെ മുഗത്ത്  ശ്രീമതി വെള്ളം തെളിച്ചപ്പോയാണ് ബോധം നേരയായത്.
തട്ടും പുരതെക്കെറിഞ്ഞ എന്‍റെ ബഗ് തപ്പുകയാണ് ഞാന്‍....നാളെ പോയല്ലേ പറ്റു....